ദോഹ: സ്ലൊവാക്യയിൽ നടന്ന 48-ാമത് ലോക സൈനിക പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ (CISM) ഖത്തറിന്റെ സ്വാലിഹ് അൽ ഉബൈദിക്ക് സ്വർണ്ണനേട്ടം.......
ദോഹ: ഖത്തറിലെ മുഴുവൻ സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് ഹെൽത്ത് ഡിക്ലറേഷൻ ഫോം (Health Declaration Form) പൂർത്തിയാക്കുന്നത് നിർബന്ധമാക്കിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാർത്ഥികളുടെ കൃത്യമായ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഈ ഡിജിറ്റൽ സംവിധാനം.
രക്ഷിതാക്കൾ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി ഓരോ കുട്ടിക്കും പ്രത്യേകമായി ഫോം പൂരിപ്പിച്ചു നൽകണം. ......
ദോഹ:ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ (ICOM) ഖത്തറിലെ നാഷണൽ കമ്മിറ്റിയായ 'ഐകോം ഖത്തറിന്റെ' 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഖത്തർ മ്യൂസിയംസ് (QM) പ്രഖ്യാപിച്ചു.
ഖത്തർ നാഷണൽ മ്യൂസിയം (NMoQ) ഡയറക്ടർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹമദ് അൽ താനിയാണ് പുതിയ ബോർഡിന്റെ ചെയർമാൻ. ഖത്തർ മ്യൂസിയംസിലെ ഇന്റർനാഷണൽ കോഓപ്പറേഷൻ ആൻഡ് ഗവൺമെന്റ് അഫയേഴ്സ് ഡയറക്ടർ ഡോ. ......
ദോഹ: ഖത്തറിലെ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (WISF) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഫ്രണ്ട്ലി വനിതാ വോളിബോൾ ടൂർണമെന്റ് 2026-ൽ ചരിത്രവിജയം നേടി നേപ്പാൾ വനിതാ വോളിബോൾ ടീം. കലാശപ്പോരാട്ടത്തിൽ ഫിലിപ്പീൻസ് 'ബി' ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് (25–23, 25–21, 25–10) പരാജയപ്പെടുത്തിയാണ് എൽ.ആർ.എൻ.എ എൻ.സി.സി ഖത്തർ സ്പോർട്സ് വിംഗിനെ പ്രതിനിധീകരിച്ച നേപ്പാൾ ടീം കിരീടത്തിൽ മുത്തമിട്ടത്.
സെമിഫൈനലിൽ ഫിലിപ്പീൻസ് 'എ' ടീമിനെ തകർത്താണ് നേപ്പാൾ ഫൈനലിലേക്ക് മുന്നേറിയത്. ......
കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെയും സുരക്ഷാ ജീവനക്കാരനെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ലിസ്ബൺ: പ്രീ സീസൺ സൗഹൃദ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ പോർച്ചുഗീസ് ഫുട്ബോൾ താരം കെവിൻ കാസ്ട്രോയ്ക്ക് ദാരുണാന്ത്യം. 25കാരനായ കെവിൻ കാസ്ട്രോ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. ......
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്. ......
ചെന്നൈ: തമിഴ്നാട്ടിലെ വിവാദമായ പരന്തൂർ വിമാനത്താവള പദ്ധതിയിൽ വാക്കുപാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പരന്തൂരിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ......
ദോഹ: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ച കേരള സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് ഇൻകാസ് ഖത്തർ അഭിപ്രായപ്പെട്ടു.
ഓണത്തിന് മുന്നോടിയായി പ്രവാസി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത് പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് ഇൻകാസ് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ തുക വകമാറ്റി ചിലവഴിച്ചതു വഴി, പെൻഷൻ വിതരണത്തിലുണ്ടായ കുടിശ്ശിക മൂലം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സർക്കാർ അനുവദിച്ച ആദ്യഘട്ട തുക വലിയ ആശ്വാസമാണ്.
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും 32 കോടി രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. ......
കൊച്ചി: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്.
അച്ഛനൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ......